05 March, 2025 12:03:16 PM
ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി; സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കൊച്ചി : എറണാകുളം ആലുവയിൽ ദേശീയ പാതയിൽ വാഹനാപകടം. സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് ഒരാൾ മരിച്ചു. ആലങ്ങാട് സ്വദേശി റാഷിദ് (40) ആണ് മരിച്ചത്. റാഷിദ് സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ഇടിച്ചായിരുന്നു അപകടം. തെറിച്ചു വീണ റാഷിദിന്റെ ശരീരത്തിലൂടെ ടോറസ് കയറി ഇറങ്ങുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.