16 February, 2025 07:14:03 PM


ചിന്നക്കനാലിൽ ചക്കക്കൊമ്പൻ്റെ ആക്രമണം; വീടുകൾ തകർത്തു



ഇടുക്കി: മറയൂർ - ചിന്നക്കനാലിൽ വീടുകൾ തകർത്ത് ചക്കക്കൊമ്പൻ. ചിന്നക്കനാൽ 301 കോളനിയിൽ രണ്ട് വീടുകളാണ് ചക്കക്കൊമ്പൻ തകർത്തത്. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് കാട്ടാന തകർത്തത്, ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സംഭവസമയത്ത് വീടുകളിലെ താമസക്കാർ ആശുപത്രിയിലായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. പ്രദേശത്തെ കൃഷിയിടവും ചക്കക്കൊമ്പൻ നശിപ്പിച്ചിട്ടുണ്ട്. മറയൂർ ചിന്നാർ റോഡിൽ കെഎസ്ആർടിസി ബസിന് മുന്നിലും കാട്ടാനയെത്തിയിരുന്നു. വിരിഞ്ഞ കൊമ്പൻ എന്ന കാട്ടാനയാണ് ബസിന് മുന്നിൽ നിലയുറപ്പിച്ചത്. എന്നാൽ ആളപായമുണ്ടാക്കാതെ ആന കാട്ടിലേക്ക് മടങ്ങുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K