08 March, 2025 12:08:13 PM
എറണാകുളത്ത് വഴിയിൽ വീണു കിടന്ന യുവാവിൻ്റെ ദേഹത്തിലൂടെ കാർ കയറി ദാരുണാന്ത്യം

കൊച്ചി: എറണാകുളം നോർത്ത് പറവൂരിൽ വഴിയിൽ വീണു കിടന്ന യുവാവിൻ്റെ ദേഹത്തിലൂടെ കാർ കയറി ദാരുണാന്ത്യം. സ്റ്റേഡിയം റോഡ് മാറാത്തിപറമ്പിൽ പ്രേംകുമാർ (40) ആണ് മരിച്ചത്. ഇന്നലെ രാത്രി സ്റ്റേഡിയം റോഡിലാണ് സംഭവം. ഗുരുതര പരിക്കേറ്റ പ്രേംകുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. ഇയാൾ വീണു കിടക്കുന്നത് കാണാതെ കാർ ദേഹത്തിലൂടെ കയറിയതെന്ന് സംശയം. സംഭവ ശേഷം കാർ നിർത്താതെ പോയി. കാറിൻ്റെ നമ്പർ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.