02 March, 2025 03:46:44 PM
കൊച്ചിയിലെ ഹോസ്റ്റലിൽ ഇരുപതുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കൊച്ചി : എറണാകുളം പാലാരിവട്ടത്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. അഞ്ചുമന റോഡിലെ ഹോസ്റ്റലിലാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിനി ആർഷ (20) ആണ് മരിച്ചത്. കൊച്ചിയിൽ അയാട്ട കോഴ്സ് പഠിക്കുകയായിരുന്നു ആർഷ. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.