04 March, 2025 03:22:06 PM


എറണാകുളത്ത് പ്ലസ് വൺ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ



കൊച്ചി: എറണാകുളം പുത്തൻവേലികരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരന്റെ മകൻ അമ്പാടിയാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. 

അമ്പാടിയുടെ അമ്മ അർബുദ ​രോ​ഗ ബാധിതയാണ്. അമ്മയുടെ രോഗാവസ്ഥ കുട്ടി അസ്വസ്ഥതനായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. അമ്മയുടെ ചികിത്സയുടെ ഭാ​ഗമായി അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുത്തൻ വേലിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K