08 March, 2025 04:54:14 PM
കാട്ടുതേനീച്ച ആക്രമണം; ഇടുക്കിയിൽ 4 പേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതരം

ഇടുക്കി: അടിമാലി കത്തിപ്പാറയിൽ കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. കട്ടപ്പന സ്വദേശികളായ അനസ്, ബീന, കത്തിപ്പാറ സ്വദേശികളായ ബിജു, ദിലീപ് എന്നിവർക്കാണ് പരിക്കേറ്റത്. കൃഷി ആവശ്യത്തിന് അടിമാലിയിലെത്തിയതാതിരുന്നു അനസും ബീനയും. വാഹനത്തിലിരിക്കുകയായിരുന്ന ഇവർക്കാണ് ആദ്യം തേനീച്ചയുടെ ആക്രമണമേറ്റത്. ഇവരുടെ ശബ്ദം കേട്ട് രക്ഷിക്കാനോടിയെത്തിയാണ് ദിലീപും ബിജുവും. ദിലീപിനാണ് സാരമായ പരിക്കുകളുളളത്. നാലുപേരെയും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തിയാണ് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിരക്ഷാ സേനയിലെ ഒരംഗത്തിനും തേനീച്ചക്കുത്തേറ്റു.