10 March, 2025 08:17:43 PM


ഗ്രാമ്പു വിളവെടുപ്പിനിടെ ഏണിയിൽ നിന്ന് വീണ് 55കാരന് ദാരുണാന്ത്യം



കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ തോട്ടത്തിലെ ഗ്രാമ്പു വിളവെടുപ്പിനിടെ മധ്യവയസ്കൻ ഏണിയിൽ നിന്ന് വീണ് മരിച്ചു. കട്ടപ്പന മേട്ടുക്കുഴി സ്വദേശി കോകാട്ട് സാബു വർക്കി(55) ആണ് മരിച്ചത്. തിങ്കളാഴ്ച 11 മണിയോടെയാണ് സംഭവം. സ്വന്തം തോട്ടത്തിൽ ഗ്രാമ്പു വിളവെടുപ്പ് നടത്തുന്ന സമയം സാബു ഏണിയിൽ നിന്ന് വീഴുകയായിരുന്നു. സമീപം ഉണ്ടായിരുന്ന അഥിതി തൊഴിലാളികൾ സമീപത്തെ റേഷൻ കടയിൽ വിവരം അറിയിക്കുകയും ഇവർ ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ മരണം സംഭവിച്ചിരുന്നു. കട്ടപ്പന പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ എൽസി, മക്കൾ അജിൻ, എബിൻ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955