20 March, 2025 03:42:48 PM
ഇടുക്കി ആനയിറങ്കലില്‍ കുട്ടിയാന ചരിഞ്ഞ നിലയില്‍

ഇടുക്കി: ആനയിറങ്കലില്‍ കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. എട്ട് വയസോളം പ്രായം വരുന്ന പിടിയാന ആണ് ചരിഞ്ഞത്. കാട്ടാനക്കൂട്ടത്തിന് ഒപ്പം നടക്കുന്നതിനിടെ കാല്‍വഴുതി വീണ് അപകടം പറ്റിയതാവാമെന്നാണ് പ്രാഥമിക നിഗമനം.
ആനയിറങ്കല്‍ പുതുപരട്ടില്‍ തേയില തോട്ടം മേഖലയില്‍ ആണ് കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. ജഡത്തിന് രണ്ട് ദിവസത്തോളം പഴക്കം ഉണ്ട്. ഇന്ന് രാവിലെ തേയില തോട്ടത്തില്‍ ജോലിയ്ക്ക് എത്തിയ തൊഴിലാളികള്‍ ആണ് ജഡം കണ്ടത്.