23 March, 2025 07:03:15 PM
പെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും ഏഴ് വയസുള്ള മകനും മുങ്ങി മരിച്ചു

കൊച്ചി: മലയാറ്റൂരില്‍ അച്ഛനും മകനും മുങ്ങിമരിച്ചു. പെരിയാറില്‍ കുളിക്കാനിറങ്ങിയ ഗംഗ്, ധാര്‍മിക് (7) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കുളിക്കാനിറങ്ങിയ ഇവരെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചിലിലാണ് ഇരുവരെയും പുഴയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും സ്ഥിരമായി കുളിക്കാനിറങ്ങുന്ന പുഴയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം മലയാറ്റൂര്‍ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റി.