19 March, 2025 03:52:55 PM
രക്ഷിതാക്കൾ വഴക്കുപറഞ്ഞു; ഇടുക്കിയിൽ ഒമ്പതാം ക്ലാസുകാരൻ ജീവനൊടുക്കി

ഇടുക്കി: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന കാഞ്ചിയാർ പേഴുങ്കണ്ടം കാരിക്കോട് ചിറയിൽ വർക്ക്ഷോപ്പ് ജീവനക്കാരനായ ഷിജുവിൻ്റെ മകൻ ഗോകുലാണ് (14) മരിച്ചത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് ഇന്ന് 11.30 ഓടെയാണ് സംഭവം അറിയുന്നത്. വീട്ടിൽ തനിച്ചായിരുന്ന ഗോകുലിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അയൽവാസിയെ വിളിച്ച് പറഞ്ഞ് അന്വേഷിക്കാനെത്തിയപ്പോഴാണ് അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് വീട്ടിൽ നിന്നും വഴക്ക് പറഞ്ഞിരുന്നു. ഇതേതുടർന്നാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇരുപതക്കേർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.