28 March, 2025 07:48:03 PM


മൂവാറ്റുപുഴയിൽ രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ വഴി മുടക്കി ഇന്നോവ കാർ



കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ രോഗിയുമായി പോയ ആംബുലൻസിനെ കടത്തി വിടാതെ കാർ. ആംബുലൻസിന് മാർഗ തടസ്സമുണ്ടാക്കുന്ന തരത്തിലായിരുന്നു കാർ ഓടിച്ചിരുന്നത്. അടിയന്തര ഡയാലിസിസിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് പോയ ആംബുൻസിനെയാണ് മുന്നിൽ പോയിരുന്ന കാർ കടത്തി വിടാതിരുന്നത്. KL 06 E 7272 രജിസ്ട്രേഷൻ നമ്പറിലുള്ള ടയോട്ട ഇന്നോവ വാഹനമാണ് ആംബുലൻസിനെ വഴിമുടക്കിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K