16 March, 2025 12:56:08 PM


കൊച്ചി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാതൻ്റെ മൃതദേഹം; മൃതദേഹത്തിൽ ടയർ കയറിയ പാടുകൾ



കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് മൃതദേഹം കണ്ടത്. ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. ദേഹത്ത് വാഹനം കയറിയതിന്‍റെ പാടുകൾ ഉണ്ട്. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള ഡീസൽ പമ്പിനോട് ചേർന്നാണ് മൃതദേഹം കിടന്നിരുന്നത്. മരിച്ചത് ഇതര സംസ്ഥാനക്കാരനെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി സെൻട്രൽ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K