16 September, 2024 04:11:02 PM


കല്ലാല എസ്റ്റേറ്റിൽ കാട്ടാന ആക്രമണം; ഇന്നോവ കാര്‍ തകര്‍ത്തു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്



എറണാകുളം: എറണാകുളം കാലടി പ്ലാന്‍റേഷനിലെ കല്ലാല എസ്റ്റേറ്റിൽ കാട്ടാന ആക്രമണം. ഇന്നോവ കാറിന്‍റെ മുൻഭാഗം കാട്ടാന പൂര്‍ണമായും തകർത്തു. ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത്. കുളിരാംതോട് ഭാഗത്ത് വച്ചായിരുന്നു സംഭവം. ആനയെ കണ്ട് യാത്രക്കാര്‍ വാഹനം നിര്‍ത്തുകയായിരുന്നു. തുടർന്ന് ആന കാറിന്‍റെ മുൻഭാഗം തകർത്തു.

ജോയി, ബേസില്‍, ജോസ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്‍റെ മുൻഭാഗം തകര്‍ത്ത ആന കൂടുതല്‍ ആക്രമണത്തിന് മുതിരാത്തതിനാലാണ് വലിയ അപകടമൊഴിവായത്. കാറിലുണ്ടായ ആര്‍ക്കും പരിക്കില്ല. ഇതിന് സമീപത്താണ് കഴിഞ്ഞ ആഴ്ച്ച സ്‌കൂട്ടറില്‍ പോകുകയായിരുന്ന ദമ്പതിമാരെ കാട്ടാന ആക്രമിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K