15 September, 2024 06:18:31 PM


ഉടുമ്പൻചോലയിൽ 45 ലിറ്റർ വാറ്റ് ചാരായവും വാറ്റുപകരണങ്ങളുമായി രണ്ട് പേർ പിടിയിൽ



ഉടുമ്പൻചോല: ഇടുക്കിയിൽ ഓണത്തിനോടനുബന്ധിച്ച് എക്സൈസ് നത്തിയ പരിശോധനയിൽ ഉടുമ്പൻചോലയിൽ 45 ലിറ്റർ വാറ്റ് ചാരായവും 400 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഉടുമ്പൻചോല കാന്തിപ്പാറ സ്വദേശി ബാബു(39 വയസ്സ്), ഇടുക്കി വാത്തിക്കുടി സ്വദേശി ജോബി ജോസഫ് (42 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്.

അടിമാലി എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ദിലീപ്.എൻ.കെയും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ്.കെ.എം, അബ്ദുൾ ലത്തീഫ്.സി.എം, പ്രശാന്ത്.വി, യദുവംശരാജ്, ധനിഷ് പുഷ്പചന്ദ്രൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309