05 April, 2025 08:39:00 AM


ആലുവയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ച നിലയില്‍



കൊച്ചി: ആലുവയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ച നിലയില്‍. ആലുവ കമ്പനിപ്പടി തുരപ്പ് ഭാഗത്ത് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K