05 April, 2025 07:24:16 PM


കൊച്ചിയില്‍ കാർ നിയന്ത്രണംവിട്ട് മീൻ കടയിലേക്ക് ഇടിച്ചു കയറി; കച്ചവടക്കാരന് ദാരുണാന്ത്യം



കൊച്ചി: കാർ മീൻകടയിലേക്ക് ഇടിച്ചു കയറി കച്ചവടക്കാരൻ മരിച്ചു. പട്ടണം സ്വദേശി സജീവ് (60) ആണ് മരിച്ചത്. വടക്കൻ പറവൂർ പട്ടണത്തായിരുന്നു സംഭവം. തളിക്കുളത്തു നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സജീവിന്റെ മീൻ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. സജീവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930