10 July, 2024 03:39:14 PM


ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്‍റില്‍ തീപിടിത്തം



മസ്കറ്റ്: ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്‍റിന് തീപിടിച്ചു. ദാഖിലിയ ഗവര്‍ണറേറ്റിലെ സമൈലിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. വിവരം അറിഞ്ഞ ഉടന്‍ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥലത്തെത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. തീ ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യക്തമായിട്ടില്ല. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ്​ തീ​ നിയന്ത്രണവിധേയമാക്കിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K