19 July, 2024 11:23:20 AM


ചിലിയിൽ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി



സാന്റിയാഗോ: ചിലിയിലെ അന്റോഫാഗസ്റ്റയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 9.51നാണ് ഭൂചലനം അനുഭവപ്പെട്ടത്. തീരദേശ നഗരമായ അന്റോഫാഗസ്റ്റയില്‍ 265 കിലോമീറ്റര്‍ കിഴക്ക് 128 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ്ജിഎസ് അറിയിച്ചു. നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K