03 August, 2024 11:22:58 AM


വയനാട് ദുരന്തം; തിരച്ചിലിനായി കൂടുതൽ കഡാവർ നായകളെ എത്തിച്ചു



വയനാട്: മുണ്ടക്കൈയിലും ചൂരൽ മലയിലും തിരച്ചിലിനായി കൂടുതൽ കഡാവർ നായകളെ എത്തിച്ചു. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് നായകളെ എത്തിച്ചത്. 16 കഡാവർ നായകളാണ് പരിശോധനക്കായി ഇറങ്ങുന്നത്. ഇടുക്കി ഡോഗ് സ്‌ക്വാഡിലെ എയ്ഞ്ചൽ എന്ന നായയും ഇന്ന് തിരച്ചിലിനുണ്ടാവും. കഴിഞ്ഞ ദിവസം മലപ്പുറത്തായിരുന്നു എയ്ഞ്ചൽ തിരച്ചിൽ നടത്തിയിരുന്നത്. മറ്റു നായകൾക്ക് പരിക്കേറ്റതോടെയാണ് എയ്ഞ്ചൽ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം തിരച്ചിലിനിറങ്ങിയ മായക്കും മർഫിക്കും കാലിന് പരിക്കേറ്റിരുന്നു. ഇവ ചികിത്സയിലാണ്. ഇരുവരും ഇതുവരെ 28 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951