30 December, 2023 04:02:15 PM


എംബിബിഎസ് വിദ്യാർഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചു



പത്തനംതിട്ട: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് എംബിബിഎസ് വിദ്യാർഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചത്. 

കൊല്ലം ആശ്രാമം സ്വദേശി ജോൺ തോമസ് ആണ് മരിച്ചത്. 26 വയസ്സായിരുന്നു. ഇന്നലെ രാത്രി 10.30 നാണ് സംഭവം നടന്നത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും യുവാവ് കാൽ വഴുതി വീണതാണെന്നും പൊലീസ് വ്യക്തമാക്കുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K