25 August, 2024 11:37:11 AM


ഒമാനില്‍ ശക്തമായ മഴ: നാല് മരണം, ഒരാള്‍ക്ക് പരിക്ക്



മസ്കറ്റ്: ഒമാനില്‍ ശക്തമായ മഴയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നാലുമരണം. അതേസമയം ഒരു ഒമാനി പൗരനും മൂന്ന് അറബ് പൗരന്മാരും ഉൾപ്പെടെ അഞ്ച് കാൽനട യാത്രക്കാർ നിസ്‌വയിലെ വാദി തനൂഫിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോകുകയായിരുന്നു. ഇതിൽ നാലുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് അധികൃതരെ ഉദ്ധരിച്ച്പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ റോയൽ ഒമാൻ പോലീസിന്റെ പ്രത്യേക വിമാനത്തിലാണ് ഇയാളെ നിസ്‌വ റഫറൻസ് ആശുപത്രിയിലേക്ക് മാറ്റിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K