05 January, 2024 07:25:36 PM


തെന്മലയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 4 പേർക്ക് പരിക്ക്



കൊല്ലം:  തെന്മല ഉറുകുന്നിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തമിഴ്നാട് സ്വദേശികളായ നാലു പേർക്കാണ് പരിക്കേറ്റത്. ആരുടേയും നില ഗുരുതരമല്ല. ദർശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

മുന്നിൽ പോയ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഈ വാഹനം തട്ടി മറിയുകയായിരുന്നു എന്നാണ് വിവരം. വാഹനം തലകീഴായി മറിഞ്ഞെങ്കിലും വലിയ അപകടം ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് വാഹനത്തിനകത്തുണ്ടായിരുന്ന ശബരിമല തീർത്ഥാടകർ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K