21 September, 2024 10:12:18 AM
ഇസ്രയേൽ വ്യോമാക്രമണം; ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു
ബെയ്‌റൂട്ട്: ഇസ്രയേൽ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിലാണ് ഹിസ്ബുല്ലയുടെ ഓപ്പറേഷൻസ് കമാൻഡർ ഇബ്രാഹിം അക്വിൽ കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെത്തന്നെ റിദ്വാൻ എന്ന യൂണിറ്റിന്റെ കമാൻഡർ ഇബ്രാഹിം അഖീൽ ആണ് കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ വ്യോമാക്രമണ സമയത്ത് അഖീൽ തന്റെ അനുയായികളുമായി ചർച്ചയിലായിരുന്നു. ലെബനനിന്റെ തെക്കൻ മേഖലയിൽ നടന്ന ഈ ആക്രമണത്തിൽ ഖലീൽ അടക്കം എട്ട് പേർ മരിച്ചതായാണ് റിപ്പോർട്ട്. വടക്കൻ ഇസ്രയേലിലെ ഹിസ്ബുള്ള ആക്രമണങ്ങൾക്ക് തിരിച്ചടിയാണിതെന്നും ഹിസ്ബുള്ളക്കെതിര സൈനിക നടപടി തുടരുമെന്നും ഇസ്രയേൽ പിന്നീട് അറിയിച്ചു.
ഇബ്രാഹിം 1980 കളിലാണ് ഹിസ്ബുല്ലയുടെ ഭാഗമാകുന്നത്. രാജ്യത്തിന് പുറത്തുള്ള ആക്രമണങ്ങൾക്കാണ് ഇബ്രാഹിം നേതൃത്വം നൽകിയിരുന്നത്. വിവിധ രാജ്യങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഇബ്രാഹിമിനു പങ്കുള്ളതായും ഇസ്രയേൽ ആരോപിക്കുന്നു. ഇബ്രാഹിമിന്റെ തലയ്ക്ക് 7 മില്യൺ ഡോളർ പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പേജർ, വോക്കി-ടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ഇസ്രയേലും ഹിസ്ബുല്ലയും പരസ്പരം ആക്രമണം ശക്തമാക്കിയിട്ടുണ്ട്.