05 October, 2024 04:40:39 PM


ജര്‍മ്മനിയിൽ കാണാതായ മലയാളി വിദ്യാര്‍ഥിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി



ബര്‍ലിന്‍: ജര്‍മ്മനിയിലെ ബര്‍ലിനില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒക്ടോബര്‍ ഒന്ന് മുതല്‍ ബര്‍ലിനില്‍ നിന്ന് കാണാതായ ആദം ജോസഫ് കാവുംമുകത്ത് (30) എന്ന വിദ്യാര്‍ത്ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാവേലിക്കര സ്വദേശിയാണ് ആദം.

ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു. ആദം ബഹ്റൈനിലാണ് ജനിച്ചത്. ബര്‍ലിന്‍, റെയ്നിക്കെന്‍ഡോര്‍ഫിലാണ് താമസിച്ചിരുന്നത്. ഇദ്ദേഹത്തെ കണ്ടെത്താനുള്ള തെരച്ചിലിനിടെയാണ് മരണ വിവരം പുറത്തുവരുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K