02 December, 2024 09:39:54 AM
ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ ഏറ്റുമുട്ടി; ഗിനിയയില്‍ നൂറിലേറെ മരണം
കൊണെക്രി: ഫുട്‌ബോള്‍ മത്സരത്തിനിടെ ഗിനിയയില്‍ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലെ എന്‍സെറെകോരയെന്ന രണ്ടാമത്തെ വലിയ നഗരത്തിലാണ് സംഭവം. നഗരത്തിലെ മോര്‍ച്ചറികളിലും ആശുപത്രി വരാന്തകളിലു ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയാ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
മത്സര വേദിക്ക് പുറത്ത് ആളുകള്‍ പരസ്പരം ഏറ്റുമുട്ടുന്നതും മൈതാനത്ത് നിരവധി പേര്‍ പരിക്കേറ്റ് കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. ഗിനിയൻ പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കുന്നതിനു വേണ്ടിയായിരുന്നു മത്സരം. റഫറിയുടെ ഒരു തീരുമാനമാണ് അക്രമസംഭവങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനെ തുടര്‍ന്നാണ് ടീമുകളുടെ ആരാധകര്‍ ഗ്രൗണ്ട് കയ്യേറിയതോടെയാണ് അക്രമങ്ങള്‍ ആരംഭിച്ചത്.
അക്രമികള്‍ എസെരെകോരെയിലെ പോലീസ് സ്‌റ്റേഷന് തീയിട്ടു. 2021ല്‍ നിലവിലെ ആല്‍ഫ കോണ്ടെയുടെ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത നേതാവാണ് സൈനികന്‍ കൂടിയായ ദൗംബൗയ.