17 January, 2024 10:08:02 AM
കണ്ണന് മുന്നിൽ തൊഴുകൈകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

തൃശൂര്‍: കണ്ണന് മുന്നിൽ തൊഴുകൈകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് വധൂവരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ച ശേഷം ശ്രീവത്സം ഗസ്റ്റ് ഹൌസിലേക്ക് പോയി. രണ്ട് മണിക്കൂറോളം പ്രധാനമന്ത്രി ഗുരുവായുരില്‍ ചിലവഴിച്ചു.
കൊച്ചിയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരില്‍ എത്തിയത്. ഗുരുവായൂരില്‍ എത്തിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന ജില്ലാ നേതാക്കളും മറ്റും സ്വീകരിച്ചു. കനത്ത സുരക്ഷാ സംവിധാനമായിരുന്നു ഗുരുവായൂരില്‍ ഏര്‍പ്പെടുത്തിയിരുന്നത്.