18 January, 2024 09:50:04 AM


പാർക്കിങ്ങിനെ ചൊല്ലി തർക്കം; പാറശ്ശാലയിൽ സൈനികനും സഹോദരനും മർദനം



തിരുവനന്തപുരം: പാറശ്ശാലയിൽ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സൈനികനും സഹോദരനും മർദനം. മർദനത്തിൽ പരിക്കേറ്റ സിനുവും സിജുവും ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിൽ വാരിയെല്ല് പൊട്ടിയ സിജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പാറശ്ശാലയിലെ പള്ളിക്ക് സമീപം ആയിരുന്നു സംഭവം. ഇന്നലെ രാത്രി 9 മണിയോടെ കാറിൽ എത്തിയ സഹോദരങ്ങളും അയ്യൂബ് ഖാൻ എന്നയാളും തമ്മില്‍ പാർക്കിങ്ങിനെ ചൊല്ലി തർക്കമുണ്ടായി. പിന്നാലെയായിരുന്നു മർദനം. സംഘർഷത്തെ തുടർന്ന് അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K