24 January, 2025 10:09:34 AM


ചലച്ചിത്ര സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍



കൊച്ചി: പ്രശസ്ത സിനിമാ സംവിധായകന്‍ ഷാഫി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍. ജനുവരി 16 നാണ് പക്ഷാഘാതത്തെ തുടര്‍ന്ന് ഷാഫിയെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിൻ്റെ  ജീവന്‍ നിലനിര്‍ത്തുന്നതെന്നും ന്യൂറോ സര്‍ജിക്കല്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മലയാളി എന്നും ഓർത്തിരിക്കുന്ന ഒരുപിടി എവർഗ്രീൻ-ഹിറ്റ് സിനിമളുടെ സംവിധായകൻ ആണ് ഷാഫി. റാഫി മെക്കാര്‍ട്ടിന്‍ സംവിധായക കൂട്ടുകെട്ടിലെ റാഫിയുടെ സഹോദരനും കൂടിയാണ് ഷാഫി. 2001-ല്‍ പുറത്തിറങ്ങിയ വണ്‍ മാന്‍ ഷോ ആണ് ആദ്യമായി സംവിധാനം ചെയ്തത്. കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ക്ളേറ്റ്, ചട്ടമ്പിനാട്, മേരിക്കൊണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍ എന്നീ  സൂപ്പർഹിറ്റ് സിനിമകളെല്ലാം ഷാഫി സംവിധാനം ചെയ്തതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K