26 January, 2025 03:38:26 PM


സംസ്ഥാനത്ത് മദ്യവില കൂട്ടി; നാളെ മുതൽ പ്രാബല്യത്തിൽ



തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് നാളെ മുതൽ വില കൂടും. ഉൽപാദന ചിലവ് വർധിച്ച സാഹചര്യത്തിൽ കമ്പനികളുടെ ആവശ്യപ്രകാരമാണ് വിലവർധന. പത്ത് രൂപ മുതൽ 50 രൂപ വരെയുള്ള വില വർധന നാളെ പ്രാബല്യത്തിൽ വരും. 

മദ്യത്തിന്റെ ഉൽപാദനത്തിനു ചെലവ് കൂടിയെന്നും കൂടുതൽ തുക വേണമെന്നുമായിരുന്നു മദ്യകമ്പനികളുടെ ആവശ്യം. ഇക്കാര്യം പരിഗണിച്ചാണ് മദ്യവില വർദ്ധിപ്പിക്കാനുള്ള തീരുമാനം. ബെവ്കോയും വിലവർധനവിന് അംഗീകാരം നൽകി. 

പത്ത് രൂപ മുതൽ 50 രൂപ വരെയുള്ള വില വർധന നാളെ പ്രാബല്യത്തിൽ വരും. വിവിധ ബ്രാൻഡുകളുടെ മദ്യത്തിനും ബിയറിനും വൈനിനും പത്തു മുതൽ 50 രൂപ വരെ വർധിക്കും. ബെവ്‌കോ നിർമ്മിക്കുന്ന ജവാൻ റമ്മിനും 10 രൂപ കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് ഇതോടെ വില 650 രൂപയായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K