18 January, 2024 04:11:28 PM


ആലപ്പുഴയിൽ ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധം; 8 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ



ആലപ്പുഴ : ഗവർണർക്ക് നേരെ വീണ്ടും ​എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. എസ്‍എഫ്ഐ പ്രവർത്തകർ കായംകുളത്ത് വച്ചാണ് ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാട്ടിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം ശിവപ്രസാദ് ഉൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

എൻടിപിസി ഗസ്റ്റ് ഹൗസിൽ നിന്ന് ഓച്ചിറയിലേക്ക് പോകുമ്പോഴായിരുന്നു ​ഗവർണറുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ചാടി വീഴുകയും കരിങ്കൊടി കാട്ടുകയുമായിരുന്നു

ഹരിപ്പാട്- ചേപ്പാട് ജംഗ്ഷൻ, ഒഎൻകെ ജംഗ്ഷൻ, കായംകുളം എംഎസ്എം കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലും ​ഗവർണറുടെ വാഹ​നത്തിന് നേരെ എസ്‍എഫ്ഐ പ്രവർത്തകർ കരങ്കൊടി കാണിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K