14 March, 2025 04:35:25 PM
കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ ഓൺലൈൻ വഴി കഞ്ചാവ് മിഠായി വാങ്ങി വിൽപന നടത്തിയ കോളേജ് വിദ്യാർത്ഥികൾ പിടിയിൽ. രണ്ട് വിദ്യാർത്ഥികളാണ് പൊലീസിന്റെ പിടിയിലായത്.
ഓൺലൈൻ ട്രേഡിങ് ആപ്പ് വഴി മിഠായി വാങ്ങിയ വിദ്യാർഥികൾ ഇവർ പഠിക്കുന്ന അതേ കോളേജിലെ വിദ്യാർത്ഥികൾക്ക് തന്നെയാണ് വിൽപന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒരു മിഠായിക്ക് 30 രൂപ ഈടാക്കിയാണ് വിൽപന നടത്തിയത്. വിദ്യാർത്ഥികൾ കൂടി നൽകുന്നത് കണ്ട സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവി മിഠായി ഇവരിൽ നിന്നും കണ്ടെടുത്തത്
മൂന്നു മാസാമായി ഇത്തരത്തിൽ കഞ്ചാവ് മിഠായികൾ വിൽക്കുന്നുണ്ടെന്ന് പിടിയിലായ വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകി. സമൂഹമാധ്യമം വഴിയാണ് വിദ്യാർത്ഥികൾക്ക് കഞ്ചാവി മിഠായിയെക്കുറിച്ച് അറിവ് ലഭിച്ചത്. വിദ്യാർഥികൾക്കെതിരെ പൊലീസ് എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.