25 March, 2025 03:49:51 PM


കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്: ഒന്നാംപ്രതി ആകാശിന് ജാമ്യമില്ല



കളമശ്ശേരി: കളമശ്ശേരി പോളി ടെക്‌നിക്കിലെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിലെ ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പരീക്ഷ എഴുതേണ്ടതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ആകാശിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ല. അതേ സമയം കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയ വിദ്യാര്‍ത്ഥികളെ പ്രതികളാക്കില്ല. നിലവില്‍ സാക്ഷികളാക്കാനാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ പതിനാറായിരം രൂപയാണ് ഗൂഗിള്‍ പേ വഴി പ്രതി അനുരാജിന് അയച്ചു നല്‍കിയത്. പണമായും തുക കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനാണ് തീരുമാനം. അതിനിടെ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് സാങ്കേതിക സര്‍വകലാശാല വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോളേജ് ഡയറക്ട്ര്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആര്‍ക്കും എളുപ്പത്തില്‍ കയറാന്‍ സാധിക്കുമായിരുന്നു എന്ന നിഗമനത്തിലേക്കാണ് അന്വേഷണം സംഘം എത്തി നില്‍ക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926