02 April, 2025 11:38:12 AM
ഗതാഗതം തടസപ്പെടുത്തി പാർക്കിംഗ്; കാർ മാറ്റാൻ ആവശ്യപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനം

കോഴിക്കോട്: റോഡിൽ ഗതാഗതം തടസപ്പെടുത്തി പാർക്ക് ചെയ്ത കാർ മാറ്റാൻ ആവശ്യപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർക്ക് മർദ്ദനം. വടകര - തൊട്ടിൽ പാലം റൂട്ടിലോടുന്ന മഹബൂബ് ബസിന്‍റെ ഡ്രൈവർ വട്ടോളി സ്വദേശി ഷെല്ലിനാണ് മർദനമേറ്റത്. ഇന്നലെ രാത്രി മൊകേരിക്കടുത്ത് ചട്ട മുക്കിലാണ് സംഭവം. ഡ്രൈവറെ ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ഒരാൾക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. നാട്ടുകാരൻ കൂടിയായ മുഹമ്മദ് എന്നയാൾക്കെതിരെയാണ് കേസ്. റോഡിൽ എതിർവശത്ത് ഒരു വാഹനം റോഡിൽ പാര്‍ക്ക് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം.