22 January, 2024 07:01:03 PM


അഞ്ചുതെങ്ങില്‍ തീപിടുത്തം; ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു



തിരുവനന്തപുരം : അഞ്ചുതെങ്ങ് - കോട്ട റോഡില്‍ കൊച്ചുമേത്തന്‍ കടവ് ഭാഗത്ത് തീപിടിത്തം. പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന മണ്ണെണ്ണക്കടയയ്ക്കാണ് തീപ്പിടിച്ചതെന്നാണ് സൂചന. ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളടക്കം തീപിടുത്തത്തില്‍ ഉഗ്ര സ്‌ഫോടനത്തോടെ പൊട്ടിതെറിച്ചതായി ദൃസാക്ഷികള്‍ പറയുന്നു. 

സ്ഥലത്ത് പോലീസ് സംഘം എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. കടയ്ക്കാവൂരില്‍ നിന്നുള്ള കെഎസ്ഇബി സംഘം പ്രദേശത്തെ വൈദ്യുത കണക്ഷന്‍ വിച്ഛേദിച്ചു. വര്‍ക്കല, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം അപകടസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K