23 January, 2024 04:46:55 PM
തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ; ഭര്‍ത്താവും ഭര്‍തൃ മാതാവും പൊലീസിന്‍റെ പിടിയില്‍
തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ. ഭര്‍ത്താവ് നൗഫലും ഭര്‍തൃമാതാവും പൊലീസ് പിടിയില്‍. തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്നാണ് പിടിയിലായത്. ഇരുവരും ഒരുമാസമായി ഒളിവിലായിരുന്നു. പ്രതികള്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞെന്ന് പൊലീസ് പറഞ്ഞു.
ഭര്‍ത്താവ് നൗഫലിന്റെയും അമ്മ സുനിതയുടെയും പീഡനത്തെ തുടര്‍ന്നാണ് ഷഹാന വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടില്‍നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഷഹാന നേരിട്ടിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഷഹാനയുടെ മരണത്തിന് പിന്നാലെ നൗഫലും സുനിതയും വീട്ടില്‍ നിന്നും കടന്നുകളഞ്ഞിരുന്നു.
പ്രതികളെ തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഭര്‍ത്താവ് നൗഫല്‍, നൗഫലിന്റെ മാതാവ് സുനിത, നൗഫലിന്റെ പിതാവ് നജീം എന്നിവരെയാണ് എത്തിച്ചത്. പ്രതിഷേധവുമായി ഷഹാനയുടെ ബന്ധുക്കള്‍ സ്റ്റേഷനു മുന്നിലെത്തി