07 April, 2025 11:02:39 AM


കണ്ണൂരിൽ മിണ്ടാപ്രാണിയോട് ക്രൂരത; പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്



കണ്ണൂർ: പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്. കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് എഴുന്നള്ളിപ്പ് നടന്നത്. മംഗലംകുന്ന് ഗണേശൻ എന്ന അവശനായ ആനയെ ആണ് ഉത്സവത്തിന് എത്തിച്ചത്. ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചായിരുന്നു ക്രൂരത.


ആനയുടെ കാലുകളിലെ മുറിവുകൾ പഴുത്ത നിലയിലാണ്. എന്നിട്ടും മണിക്കൂറുകളോളം ആനയെ എഴുന്നള്ളിപ്പിനായി നിർത്തിച്ചു. ഇതുകണ്ട് നാട്ടുകാർ ചോദ്യം ചെയ്‌തെങ്കിലും എഴുന്നള്ളിപ്പ് തുടരുകയായിരുന്നു. മുറിവ് മറച്ചുവയ്ക്കാൻ പാപ്പാന്മാർ ശ്രമിച്ചതായും പറയുന്നു. സംഭവത്തിൽ നടപടി വേണമെന്നാണ് പലരുടെയും ആവശ്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941