25 January, 2024 10:35:56 AM


വിദേശ വനിതയോട് ലൈംഗിക അതിക്രമം; കൊല്ലത്ത് യുവാവ് അറസ്റ്റിൽ



കൊല്ലം: കൊല്ലത്ത് ഓസ്‌ട്രേലിയൻ സ്വദേശിയായ വനിതയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. പൊഴിക്കര സ്വദേശി മുഹമ്മദ് ഷൈൻ ആണ് ഇരവിപുരം പൊലീസിന്‍റെ പിടിയിലായത്. 

ഇന്നലെ വൈകീട്ട് നാലു മണിയോടെ മയ്യനാട് താന്നിയിലുള്ള റിസോർട്ടിന് സമീപം കടലിൽ ഇറങ്ങി നിന്ന വിദേശ വനിതയെ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇത് അവഗണിച്ച യുവതിയുടെ സമീപത്ത് എത്തിയ പ്രതി സ്വകാര്യ ഭാഗങ്ങളിൽ കയറിപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K