25 January, 2024 05:30:08 PM


ഗവർണർ വരുന്നതും കണ്ടു, വാണം വിട്ടതുപോലെ പോകുന്നതും കണ്ടു; പി.കെ കുഞ്ഞാലിക്കുട്ടി



തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയില്‍ എത്തിയ ഗവര്‍ണര്‍ വാണം വിട്ട പോലെ മടങ്ങിപ്പോയി. പ്രതിപക്ഷ നിരയെ അഭിവാദ്യം ചെയ്യുന്ന കീഴ് വഴക്കവും ഗവര്‍ണര്‍ പാലിച്ചില്ല. നിയമസഭയെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായത്. ഗവര്‍ണര്‍മാരുടെ ഇത്തരത്തിലുള്ള നടപടി അംഗീകരിക്കാനാകില്ല. 

അപമാനകരമായ സ്ഥിതി ഉണ്ടായതില്‍ സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. നയപ്രഖ്യാപന പ്രസംഗവും ബജറ്റും വെറും ചടങ്ങ് മാത്രമായി മാറിയിരിക്കുന്നു. പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടപ്പാക്കാനുള്ള പണമില്ലാത്ത സ്ഥിതിയാണ് കേരളത്തില്‍. സാമ്പത്തിക സ്ഥിതി മോശമായതിനെതിരെ സമരം ചെയ്യുന്നവര്‍ കേന്ദ്ര സഹായം നേരാംവണ്ണം വിനിയോഗിച്ചോയെന്നും പരിശോധിക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K