06 May, 2025 12:30:56 PM


'ദീപാ ദാസ് മുൻഷിയെ മാറ്റണം'; ആവശ്യം ഉന്നയിച്ച് സുധാകരപക്ഷം



തിരുവനന്തപുരം: കെപിസിസി അധ്യക്ഷ ചർച്ചകൾക്കിടെ കേരളത്തിന്‍റെ സംഘടനാ ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുൻഷിക്ക് നേരെ തിരിഞ്ഞ് കെ സുധാകരൻ പക്ഷം. ഈ പ്രതിസന്ധി എല്ലാം ഉണ്ടാക്കിയത് ദീപാ ദാസ് മുൻഷി ആണെന്നും അവരെ ഉടനെ ചുമതലയിൽ നിന്നും മാറ്റണമെന്നുമാണ് സുധാകരൻ പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചു. സുധാകരനെ മാറ്റിയാൽ തിരിച്ചടി ഉണ്ടാകുമെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഹൈക്കമാൻ്റ് ആണെന്നും സുധാകരൻ പക്ഷം പരാതിപ്പെട്ടിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K