10 April, 2025 09:09:07 AM


പാലക്കാട് നിന്ന് കാണാതായ യുവതിയെയും കുട്ടികളെയും കണ്ടെത്തി



പാലക്കാട്: ഒറ്റപ്പാലത്ത് നിന്നും കാണാതായ യുവതിയേയും രണ്ടു കുട്ടികളെയും കണ്ടെത്തി. തൃപ്പൂണിത്തുറയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. മൂവരും സുരക്ഷിതരാണെന്ന് ബന്ധുക്കൾ അറിയിച്ചു. യുവതിയുടെ ഫോണിൽ നിന്ന് തന്നെ ഭർത്താവിനെ ബന്ധപ്പെടുകയായിരുന്നു. ബന്ധുക്കൾ ഇവരുടെ അടുത്ത് എത്തിയിട്ടുണ്ട്.

പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ബാസില, മക്കളായ റബിയുള്‍ ഗസീ, ഗനീം നാഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ഒറ്റപ്പാലത്തെ വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ പട്ടാമ്പിയിലെ വീട്ടിലേക്ക് ഇന്നലെ ഉച്ചക്ക് ശേഷം ഇറങ്ങിയതായിരുന്നു മൂവരും. എന്നാല്‍ വീട്ടിലെത്താതായതോടെ ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K