04 April, 2025 09:19:24 AM
ശ്വാസതടസ്സം, എം എം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യ നില തൃപ്തികരം

മധുര: ഹൃദയാഘാതത്തെ തുടര്‍ന്ന് മുതിര്‍ന്നസി പി എം നേതാവും മുന്‍ മന്ത്രിയുമായ എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. മധുരയില്‍ നടക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട മണിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. മണിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് കുടുംബം അറിയിച്ചത്. ഹൃദയസംബന്ധമായ ബുദ്ധിമുട്ട് ഉണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വൈദ്യപരിശോധയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.