27 January, 2024 11:22:00 AM


കൊല്ലത്ത് കാറിൽ നിന്നിറങ്ങി പ്രതിഷേധവുമായി ​ഗവർണർ; പൊലീസിന് ശകാരം



കൊല്ലം: കൊല്ലത്ത് കരിങ്കൊടി കാട്ടിയതിൽ പ്രതിഷേധവുമായി ഗവർണർ. എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയതിൽ പ്രതിഷേധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലത്ത് നിലന്മേലിൽ വാഹനത്തിൽ നിന്ന് ഇറങ്ങി റോഡരികിലിരുന്നാണ് അദ്ദേഹം പ്രതിഷേധിക്കുന്നത്.

ഗവർണർക്കെതിരെ കരിങ്കൊടി കാട്ടിയ എസ്എഫ്ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഗവർണറുടെ നടപടി. പോലീസിൻ്റെ നടപടിയിൽ അദ്ദേഹം പ്രതിഷേധിക്കുകയും ശകാകരിക്കുകയും ചെയ്തു. കരിങ്കൊടി  കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ല എന്ന് പോലീസിനോട് ചോദിച്ചു കൊണ്ടാണ് ഗവർണറുടെ അസാധാരണമായ നീക്കം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K