29 January, 2024 09:51:57 AM


പത്തനംതിട്ടയില്‍ പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു മരണം



പത്തനംതിട്ട: കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടിയില്‍ പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് പൂര്‍ണമായും തകര്‍ന്നു. സീതത്തോട്ടത്തില്‍ പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്ന ഗാനമേള സംഘത്തിന്‍റെ പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. ഗാനമേള ട്രൂപ്പിന്‍റെ വാഹനത്തിലുള്ളവരാണ് മരിച്ചവരെന്നാണ് നിഗമനം.

നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖില്‍ എന്നിവരാണ് മരിച്ചത്. ആലപ്പുഴ മുതുകുളം സ്വദേശി സുര്‍ജിത്തിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. കുട്ടനാട് കണ്ണകി ക്രിയേഷന്‍സ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്. പച്ചക്കറി ലോറി കോഴഞ്ചേരിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K