31 January, 2024 10:02:29 AM


സാഹിത്യകാരന്‍ വാസു ചോറോട് അന്തരിച്ചു



കാസർകോട്:  പ്രമുഖ സാഹിത്യകാരനും , പ്രഭാഷകനുമായ വാസു ചോറോട് അന്തരിച്ചു. ,കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ്, ഹൊസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കേരള സംഗീത നാടക അക്കാദമി മെമ്പർ എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ച വാസു ചോറോട് വടകര ചോറോട് സ്വദേശിയാണ്. 

പടന്ന എം.ആർ.വി.സ്ക്കൂൾ അധ്യാപകനായതോടെ കാസർകോട് ജില്ലയിൽ സ്ഥിര താമസക്കാരനായി. അധ്യാപികയായ ചന്ദ്രമതിയാണ് ഭാര്യ. മക്കൾ: സുരഭി ചന്ദന , സുർജിത്ത്. മരുമക്കൾ: രതീഷ് കുഞ്ഞിമംഗലം, അശ്വതി.

ഭൗതികശരീരം പയ്യന്നൂർ സഹകരണ ആശുപത്രിയിലാണ്. രാവിലെ 11 മണിക്ക് പോളിടെക്നിക്കിന് സമീപത്തെ പോട്ടച്ചാൽ ഇ എം എസ് വായനശാലയിൽ പൊതുദർശനത്തിന് വെക്കും.സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് ഉദിനൂർ വാതകശ്മശാനത്തിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949