21 August, 2024 06:15:37 PM
നാടക നടനും സംവിധായകനുമായ ജോസ് പായമ്മൽ അന്തരിച്ചു
തൃശൂര്‍: നാടക നടനും നാടകകൃത്തും സംവിധായകനുമായ ജോസ് പായമ്മല്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് 1.30യോടെയായിരുന്നു അന്ത്യം. 200 ലധികം നാടകങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്. ഭാര്യ നാടക-സിനിമ അഭിനേത്രിയും നൃത്താധ്യാപകയുമായ കലാലയം രാധ. മകന്‍: ലോന ബ്രിന്നര്‍. മരുമകള്‍: സുനിത ബ്രിന്നര്‍.