16 November, 2024 12:16:22 PM


തമിഴ് സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു



ചെന്നൈ: തമിഴ് യുവ സംവിധായകൻ സുരേഷ് സം​ഗയ്യ അന്തരിച്ചു. ചെന്നൈയില്‍ വച്ച് വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. കരൾ രോ​ഗത്തെ തുടർന്ന് കുറച്ചുനാളായി രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

2017-ൽ പുറത്തിറങ്ങിയ 'ഒരു കിടായിൻ കരുണൈ മനു' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേഷ്. ഈ ചിത്രത്തിൽ പ്രവർത്തിച്ച ഛായാ​ഗ്രാഹകൻ ശരൺ ആണ് സുരേഷിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.

എം മണികണ്ഠന്‍ സംവിധാനം ചെയ്ത 'കാക്ക മൊട്ടൈ'യിലൂടെ സഹസംവിധായകനായാണ് സുരേഷ് സിനിമാജീവിതം ആരംഭിക്കുന്നത്. 2017ല്‍ റിലീസ് ചെയ്ത ഒരു കിടായിന്‍ കരുണൈ മനു എന്ന ചിത്രത്തിലൂടെ സംവിധായകനായി. ഭാര്യയും രണ്ട് മക്കളുമുണ്ട്. യോ​ഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നതിനിടയിലാണ് മരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944