28 September, 2024 10:54:52 AM
ഹാരിപോട്ടർ താരവും ഓസ്‍കാർ ജേതാവുമായ മാഗി സ്‍മിത്ത് അന്തരിച്ചു
ലണ്ടൻ: രണ്ടുതവണ ഓസ്‍കർ പുരസ്കാരംനേടിയ നടി മാഗി സ്‍മിത്ത് അന്തരിച്ചു. 89 വയസായിരുന്നു. ഹാരിപോട്ടർ (പ്രൊഫസർ മിനർവ മഗൊനഗോൾസ), ഡൗൺ ടൗൺ അബേ എന്നീ സിനിമകളിലൂടെ 21 -ാം നൂറ്റാണ്ടിലും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച അഭിനേത്രിയാണ് മാഗി സ്‍മിത്ത്. താരം നാടകങ്ങളിലൂടെയാണ് സിനിമയിലേക്കെത്തിയത്.
വനേസ റെഡ്ഗ്രേവ്, ജുഡി ഡെഞ്ച് തുടങ്ങിയവർക്കൊപ്പം ഒരുകാലത്തെ ഏറ്റവും മികച്ച ബ്രിട്ടീഷ് നടിയായാണ് സ്‍മിത്തിനെ അറിയപ്പെട്ടിരുന്നത്. 'ദി പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി' (1969) എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കും 'കാലിഫോർണിയ സ്യൂട്ടിലെ' (1978) പ്രകടനത്തിന് മികച്ച സഹനടിക്കുമുള്ള ഓസ്‍കർ പുരസ്കാരത്തിന് അർഹയായിരുന്നു.
ഒഥെല്ലോ, ട്രാവൽസ് വിത്ത് മൈ ആന്റ്, റൂം വിത്ത് എ വ്യൂ, ഗോഫോർഡ് പാർക്ക് എന്നീ സിനിമകളിലെ അഭിനയത്തിന് ഓസ്‍കർ നാമനിർദേശത്തിലും താരം ഇടംപിടിച്ചിട്ടുണ്ട്. 1967 ൽ നടൻ റോബട്ട് സ്റ്റീഫൻസിനെ വിവാഹം കഴിക്കുകയും 1975 ൽ വിവാഹ മോചിതയാകുകയും ചെയ്തു. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്.