28 August, 2024 05:07:43 PM


ആനപാപ്പാൻ ബിനോയ് അന്തരിച്ചു



പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ആന പാപ്പാൻ ബിനോയി എം.എസ് (36) എന്ന തെക്കൻ ബിനോയ് അന്തരിച്ചു . അസുഖബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയായിരുന്നു അന്ത്യം. പത്തനംതിട്ട ആറന്മുള സ്വദേശിയാണ്. നിലവിൽ ഓമല്ലൂർ മണികണ്ഠൻ എന്ന ആനയുടെ രണ്ടാം പാപ്പാനാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K