29 August, 2024 08:30:16 PM


പ്രശസ്ത അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ എ ജി നൂറാനി അന്തരിച്ചു



മുംബൈ: പ്രശസ്ത ഇന്ത്യൻ പണ്ഡിതനും കോളമിസ്റ്റും അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ എ ജി നൂറാനി എന്നറിയപ്പെടുന്ന അബ്ദുൾ ഗഫൂർ മജീദ് നൂറാനി അന്തരിച്ചു. 93 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. സുപ്രീം കോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. ഇന്ത്യൻ നിയമ-രാഷ്ട്രീയ വൃത്തങ്ങളിലെ പ്രമുഖനായ നൂറാനിക്ക് വിവിധ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമായിരുന്നു.

1930 സെപ്റ്റംബർ 16-ന് മുംബൈയിയിലായിരുന്നു ​ജനനം. മുംബൈയിലെ സെന്റ് മേരീസ് സ്‌കൂളിലും ഗവൺമെന്റ് ലോ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു, ഡോൺ, ദ സ്‌റ്റേറ്റ്‌സ്മാൻ, ഫ്രണ്ട്‌ലൈൻ, എകണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി, ദൈനിക് ഭാസ്‌കർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ നൂറാനി കോളങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

'ദ കശ്മീർ ക്വസ്റ്റിയൻ', 'മിനിസ്‌റ്റേഴ്‌സ് മിസ്‌കോൺഡക്ട്', 'ബ്രഷ്‌നേവ്‌സ് പ്ലാൻ ഫോർ ഏഷ്യൻ സെക്യൂരിറ്റി', 'ദ പ്രസിഡൻഷ്യൽ സിസ്റ്റം', 'ദി ട്രയൽ ഓഫ് ഭഗത് സിങ്', 'കോൺസ്റ്റിറ്റിയൂഷനൽ ക്വസ്റ്റിയൻസ് ഇൻ ഇന്ത്യ', 'ദ ആർഎസ്എസ് ആൻഡ് ദ ബിജെപി: എ ഡിവിഷൻ ഓഫ് ലേബർ', 'ദ ആർഎസ്എസ്: എ മെനസ് ടു ഇന്ത്യ' തുടങ്ങിയ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബദ്‌റുദ്ദീൻ തിയാബ്ജി, മുൻ പ്രസിഡന്റ് സാകിർ ഹുസൈൻ എന്നിവരുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945