31 January, 2024 03:35:28 PM


കൊല്ലത്തെ സർക്കാർ ജീവനക്കാരിയുടെ മരണം; ഭർത്താവിനെതിരെ പരാതിയുമായി ബന്ധുക്കള്‍



കൊല്ലം: അഞ്ചല്‍ സ്വദേശിനി റീനാ ബീവി കഴിഞ്ഞ ദിവസം ആസിഡ് കുടിച്ച്‌ ജീവനൊടുക്കിയിരുന്നു.
ഭർത്താവില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഇടമുളക്കല്‍ പെരുമണ്ണൂരിലെ വെറ്റിനറി സബ്‌സ് സെന്ററിലെ ഫീല്‍ഡ് അസിസ്റ്റന്റ് ആയിരുന്നു റീന ബീവി. റബറിന് ഉറ ഒഴിക്കുന്ന ആസിഡ് കുടിച്ചാണ് യുവതി ജീവനൊടുക്കിയത്. ഇവർക്ക് ആറ് മാസം മുമ്പ് സ്‌ട്രോക്ക് സംഭവിച്ചതിനെ തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K